പത്തനംതിട്ട: കലഞ്ഞൂരിലെ അഫ്സാനക്കെതിരെ ഭർത്താവ് നൗഷാദ് പോലീസിൽ പരാതി നൽകി. തന്നെ ക്രൂരമായി മർദിച്ചതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നൗഷാദിന്റെ പരാതി. അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചെന്നും ഇതാണ് താൻ നാട് വിടാൻ കാരണമായതെന്നും പരാതിയിൽ നൗഷാദ് പറയുന്നു. ജയിലിൽ നിന്നും ഇറങ്ങിയതിന് ശേഷവും നൗഷാദിനെതിരെ നിരവധി ആരോപണങ്ങൾ അഫ്സാന ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നൗഷാദിന്റെ പരാതി
നൗഷാദിനെ കൊന്നെന്ന് പോലീസ് മർദിച്ച് പറയിപ്പിച്ചതാണെന്നും കസ്റ്റഡിയിൽ വെച്ച് തന്നെ ക്രൂരമായി മർദിച്ചെന്നും അഫ്സാന ആരോപിച്ചിരുന്നു. പോലീസിനെതിരെ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നാണ് അഫ്സാന പറയുന്നത്. അതേസമയം തെളിവെടുപ്പ് വീഡിയോ ഇന്നലെ പോലീസ് പുറത്തുവിട്ടു. മുഖത്തടക്കം അഫ്സാന കാണിച്ച പാടുകൾ വ്യാജമെന്നാണ് പോലീസ് പറയുന്നത്.