ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിലാണ് തറച്ചതെന്ന് ജി സുകുമാരൻ നായർ

Advertisement

തിരുവനന്തപുരം. സ്പീക്കർ എ എൻ ഷംസീറിനെതിരായ പ്രതിഷേധം കടുപ്പിച്ച് എൻഎസ്എസ്.
ഹൈന്ദവ വിരോധമാണ് സ്പീക്കറുടെ പരാമർശത്തിന് പിന്നിലെന്ന് ജി സുകുമാരൻ നായർ. മാപ്പ് പറയാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ ശബരിമല പ്രക്ഷോഭത്തിന് സമാനമായ രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് മുന്നറിയിപ്പും നൽകി.

സ്പീക്കർ എഎൻ ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിലാണ് തറച്ചതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. ഹിന്ദുക്കളെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. സ്പീക്കർക്കെതിരായ പ്രതിഷേധം ശബരിമല പ്രക്ഷോഭത്തിന് സമാനമാണ്. ഷംസീർ തെറ്റുപറ്റിയെന്ന് ഏറ്റു പറഞ്ഞ് മാപ്പ് പറയണമെന്നും സുകുമാരൻ നായർ

സ്പീക്കറുടെടെ രാജി ആവശ്യപ്പെട്ടുള്ള ആദ്യ പ്രതികരണം സുകുമാരൻ നായർ മയപ്പെടുത്തി. തൽസ്ഥാനത്തുടരാൻ യോഗ്യനല്ലെന്ന് മാത്രമാണ് പറഞ്ഞത്. ഷംസീറിനെ ന്യായീകരിച്ച് രംഗത്തെത്തിയ എ കെ ബാലന് പരിഹാസം

പ്രക്ഷോഭങ്ങളിൽ ഹിന്ദു സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും എൻഎസ്എസ് വ്യക്തമാക്കി.