മണിപ്പൂരിൽ പ്രധാനമന്ത്രി പോയി ചർച്ച നടത്തണമെന്ന് പ്രതിപക്ഷം; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

Advertisement

ന്യൂ ഡെൽഹി :
മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ 21 എംപിമാർ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് റിപ്പോർട്ട് കൈമാറി. മണിപ്പൂർ സന്ദർശിച്ച വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. പുനരധിവാസ കേന്ദ്രങ്ങളിൽ ഭക്ഷണവും വെള്ളവും മരുന്നും ഇല്ലെന്നും വിഷയം പരിശോധിക്കാമെന്ന് രാഷ്ട്രപതി അറിയിച്ചതായും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ പറഞ്ഞു

സംഘർഷം നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ കണ്ണിന് മുന്നിലാണ്. പ്രധാനമന്ത്രി മണിപ്പൂരിൽ പോയി ചർച്ച നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യമെന്നും ഖാർഗെ പറഞ്ഞു. 500ലധികം വീടുകൾ കത്തിച്ചു. 200ലധികം ആളുകൾ മരിച്ചു. 500ലധികം ആളുകളെ കാണാതായി എന്നും ഖാർഗെ പറഞ്ഞു

പാർലമെന്റിൽ തുടർച്ചയായി അടിയന്തര പ്രമേയ നോട്ടീസുകൾ നൽകി. അതെല്ലാം കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു.വിഷയം ചർച്ച ചെയ്യരുതെന്നത് കൊണ്ടാണ് സഭ അവസാനിക്കുന്ന സമയത്ത് അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കാൻ തീരുമാനിക്കുന്നതെന്നും ഖാർഗെ പറഞ്ഞു

Advertisement