മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്ന് ജയിലിൽ നിന്നിറങ്ങും

Advertisement

തിരുവനന്തപുരം.ലൈഫ് മിഷൻ കേസിൽ ആറ് മാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജാമ്യ നടപടികൾ പൂർത്തിയാക്കി ഇന്ന് ജയിലിൽ നിന്നിറങ്ങും. ചികിത്സയ്ക്കായി സുപ്രീംകോടതി ഇന്നലെ രണ്ടുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ജാമ്യ കാലയളവില്‍ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി പരിസരത്തും മാത്രമേ പോകാൻ പാടുളളൂ എന്നതടക്കമുള്ള നിയന്ത്രണങ്ങൾ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.