പുതുപ്പള്ളി ഇളക്കിമറിക്കാന്‍ സിപിഎം

Advertisement

കോട്ടയം. ഉമ്മന്‍ചാണ്ടിയുടെ ജനസമ്മതി കണ്ട് പുതുപ്പള്ളിയില്‍ സൗഹൃദമല്‍സരത്തിനൊന്നും സിപിഎം തയ്യാറല്ല. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പഞ്ചായത്തുകളുടെ ചുമതല വീതം വച്ചു നൽകിയിരിക്കയാണ് സി പി എം. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവർത്തിക്കും.

സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജെയ്ക്ക് സി.തോമസിനോട് മണർകാട് കേന്ദ്രീകരിക്കാനാണ് നിർദേശം. സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവിനാണ് വാകത്താനം പഞ്ചായത്തിന്റെ ചുമതല. കെ.കെ.ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതലയാണ്.
സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് കെ.ജെ.തോമസ് അകലക്കുന്നം, അയർകുന്നം പഞ്ചായത്തുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.അനിൽകുമാറിന് മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളുടെയും എ.വി.റസലിന് കൂരോപ്പട പഞ്ചായത്തിന്റെയും ചുമതല നൽകി. തെരഞ്ഞെടുപ്പ് പ്രവർത്തനം വിശകലനം ചെയ്യാൻ പഞ്ചായത്തുകളിൽ ബ്രാഞ്ചുകൾ ചേരും. രണ്ടാഴ്ചയ്ക്കുശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തിൽ സംസ്ഥാന നേതാക്കളും ബ്രാഞ്ച് തലം മുതൽ മുകളിലേക്കുള്ള നേതാക്കളും പങ്കെടുക്കും. പോരാടിയാല്‍ വിജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. അതിനാല്‍തന്നെ കോണ്‍ഗ്രസിന് ഈസി വാക് ഓവര്‍ ആവില്ല ഇനി പുതുപ്പള്ളി