തിരുവനന്തപുരം.ബോട്ടപകടങ്ങൾ പതിവായ മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് പൂർത്തിയാകുന്നത് വൈകും. പാറകളും മണലും നീക്കി പൊഴിയുടെ ആഴം ഏഴ് മീറ്റർ ആക്കാൻ ഒന്നരമാസത്തിലേറെ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇന്നലെ പാറകൾ നീക്കിത്തുടങ്ങിയെങ്കിലും ക്രയിനിന്റെ വടം പൊട്ടിയതോടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു.
കാലാവസ്ഥ അനുകൂലമായാൽ മാത്രമേ കടൽ വഴിയുള്ള മണൽനീക്കം തുടങ്ങുകയുള്ളു. 45 മീറ്റർ ദൂരത്തിൽ പ്രവർത്തിപ്പിക്കാനാകുന്ന ലോംഗ് ബൂം ക്രയിൻ എത്തിച്ച് എത്രയുംവേഗം പൊഴി ശുദ്ധീകരിക്കുമെന്നാണ് മന്ത്രിസഭാ ഉപസതി ഉറപ്പ് നല്കിയതെങ്കിലും ഈ ക്രയിൻ എത്തിക്കാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ല. പ്രവർത്തനങ്ങൾ വൈകിയാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ അറിയിച്ചു.