മാതാപിതാക്കളെ മകന്‍ വെട്ടിക്കൊന്നു

Advertisement

പത്തനംതിട്ട. പരുമല നാക്കടയിൽ അച്ഛനമ്മമാരെ വെട്ടിക്കൊന്ന മകൻ അറസ്റ്റിൽ . നാക്കട സ്വദേശികളായ കൃഷ്ണൻ കുട്ടി – ഭാർഗവി ദമ്പതികളാണ് മകൻ അനിലിന്റെ വെട്ടേറ്റ് മരിച്ചത്. കൊലപാതകശേഷവും ഭീകരാന്തരീക്ഷം സൃഷ്ടിച്ച അനിലിനെ പൊലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.

ഇന്ന് രാവിലെ എട്ട് മണിയോടെ നാക്കടയിലെ വീട്ടിൽ നിന്ന് നിലവിളി കേട്ടാണ് സമീപ വാസികൾ ഓടിയെത്തുന്നത്. രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്ന കൃഷ്ണൻ കുട്ടിയേയും ഭാര്യ ഭാർഗവിയേയും ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കത്തിയുമായി മകൻ അനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു. അരമണിക്കൂറിന് ശേഷം പൊലീസെത്തിയാണ് ഇയാളെ ബലം പ്രയോഗിച്ച് കീഴ്പെടുത്തുന്നത്.

കുടുംബ വഴക്കിനെ തുടർന്ന് കൃഷ്ണൻ കുട്ടിയും ഭാര്യ ഭാർഗവിയും വാടക വീട്ടിൽ ആയിരുന്നു താമസം . രണ്ട് ദിവസം മുൻപ് മകൻ അനിൽ തന്നെയാണ് നാക്കടയിലെ വീട്ടിലേക്ക് ഇവരെ കൂട്ടി കൊണ്ടുവരുന്നത്.

വീട്ടിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി.

Advertisement