നടിയെ ആക്രമിച്ച കേസ് , വിധി പറയാൻ സമയം അനുവദിക്കണമെന്ന് സുപ്രീം കോടതിക്ക് വിചാരണ കോടതി ജഡ്ജിയുടെ കത്ത്

Advertisement

കൊച്ചി.നടിയെ ആക്രമിച്ച കേസ് വിചാരണ പൂർത്തിയാക്കി വിധി പറയാൻ സമയം അനുവദിക്കണമെന്ന് സുപ്രീം കോടതിക്ക് കത്ത്. എട്ടുമാസം കൂടി ആവശ്യപ്പെട്ടാണ് കത്ത്. വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് കത്ത് നൽകിയത്. 2024 മാർച്ച് 31 വരെ സമയം അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. സാക്ഷി വിസ്താരം പൂർത്തിയാകാൻ ഇനിയും മൂന്ന് മാസം കൂടി വേണമെന്നും കത്തിൽ.6 സാക്ഷികളുടെ വിസ്താരം കൂടി ഇനിയും പൂർത്തിയാക്കാനുണ്ട്. അതെ സമയം വിചാരണയ്ക്ക് കോടതിയുടെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടായിട്ടില്ലന്നും റിപ്പോർട്ട് പറയുന്നു. വിചാരണകോടതിയിക്ക് സുപ്രീംകോടതി നൽകിയ സമയപരിധി ജൂലൈ 31ന് അവസാനിച്ചിരുന്നു. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും.