ലോക്സഭ തെരഞ്ഞെടുപ്പ് ,ഹൈക്കമാൻഡ് സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

Advertisement

ന്യൂഡെല്‍ഹി.ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് വിജയം നേടുമെന്ന് സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ യോഗത്തിനുശേഷം പ്രതികരിച്ചു.യോഗത്തിൽ കേരളത്തിലെ നേതാക്കളോട് പരസ്യ പ്രതികരണം പാടില്ലെന്ന കര്‍ശന നിര്‍ദേശം ഹൈക്കമാൻഡ് നല്‍കി.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ള നേതാക്കളും കോൺഗ്രസ് എംപിമാരും യോഗത്തിൽ പങ്കെടുത്തു.

ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നേതാക്കളോട് ജാഗ്രതയോടും പരസ്യ പ്രതികരണം പാടില്ലെന്ന കർശന നിർദേശവും ആണ് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത യോഗത്തിൽ ഹൈക്കമാൻഡ് നിർദ്ദേശിച്ചത്.മണിപ്പൂർ, ഹരിയാന എന്നിവിടങ്ങളിലെ വർഗീയതയുടെ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്ന് രാഹുൽ ഗാന്ധി നേതാക്കളെ അറിയിച്ചു. കേരളത്തിൽ 20 സീറ്റുകളിലും യു.ഡി.എഫ് വിജയം നേടുമെന്നും പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നയിക്കുമെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യോഗത്തിനുശേഷം പ്രതികരിച്ചു.

അഭിപ്രായവ്യത്യാസങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കുവാനും യോഗത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.തെരഞ്ഞെടുപ്പിനായി ബൂത്ത് തല മുതൽ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ കമ്മിറ്റികൾ രൂപീകരിക്കും.ഷംസീർ വിവാദത്തിലെ എൻഎസ്എസ് നിലപാടും യോഗത്തിൽ പരാമർശിക്കപ്പെട്ടെങ്കിലുംവിശദമായ ചർച്ചകൾ ഉണ്ടായില്ല.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യോഗത്തിൽ അധ്യക്ഷത വഹിച്ചു.കേരളത്തിൽനിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കളും കോൺഗ്രസ് എംപിമാരും യോഗത്തിൽ പങ്കെടുത്തു