ചേളാരിയിൽ നാല് വയസുകാരി പീഡനത്തിരയായി

Advertisement

മലപ്പുറം. ചേളാരിയിൽ നാല് വയസുകാരി പീഡനത്തിരയായി.
ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ ആണ് പീഡനത്തിരയായത്.
സംഭവത്തിൽ അയൽവാസിയായ മധ്യപ്രദേശ് സ്വദേശിയെ തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ ഉച്ചക്ക് ശേഷം കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് നടത്തിയ തിരച്ചിലിൽ കുട്ടി സമീപത്തെ കോട്ടേഴ്സിൽ നിന്ന് കരഞ്ഞു ഇറങ്ങി വരുന്നതായി കണ്ടു.മാതാവ് വിവരമറിയിച്ചതിനെ തുടർന്ന് തിരൂരങ്ങാടി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗീക പീഡനത്തിനിരയായതായി കണ്ടെത്തി.