നടിയെ ആക്രമിച്ച കേസ്: വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന ദിലീപിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

Advertisement

ന്യൂ ഡെൽഹി :നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലൈ 31നുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ വിചാരണ കോടതി വീണ്ടും സമയം നീട്ടി ചോദിച്ചിരിക്കുകയാണ്

2024 മാർച്ച് 31 വരെ സമയം അനുവദിക്കണമെന്നാണ് വിചാരണ കോടതിയുടെ ആവശ്യം. ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും വിസ്താരം പൂർത്തിയാക്കാൻ മാത്രം മൂന്ന് മാസം വേണമെന്നും ജഡ്ജി അറിയിച്ചു. വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നാണ് ദിലീപിന്റെ വാദം.

Advertisement