സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.അമിത ഫീസ് ഈടാക്കി ചൂഷണമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിരക്കു പാലിക്കുന്നില്ലെന്നും വിവരമുണ്ട്.
ഫീസിന് കമ്പ്യൂട്ടർ നിർമ്മിത രസീത് നൽകണമെന്ന നിയമവും,സാമ്പത്തിക ഇടപാടുകളുടെ ക്യാഷ് ബുക്ക്
സൂക്ഷിക്കണമെന്നുമുള്ള നിയമവും പാലിക്കുന്നില്ലെന്നും വിജിലൻസിനു പരാതി ലഭിച്ചിട്ടുണ്ട്.130 ലധികം അക്ഷയ സെന്ററുകളിൽ ആണ് ഒരേ സമയം പരിശോധന നടക്കുന്നത്.രാവിലെ 11 മണിക്കാണ് ഓപ്പറേഷൻ e-സേവ് എന്ന പേരിൽ പരിശോധന ആരംഭിച്ചത്.