തിരുവനന്തപുരം.സന്ദീപ് വാര്യരെയും പി ആര്‍ ശിവശങ്കരനെയും ബിജെപി സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഇരുവരെയും സുപ്രധാന സ്ഥാനങ്ങളിലേക്ക് തിരികെ കൊണ്ട് വരാൻ പാര്‍ട്ടി തീരുമാനിച്ചത്. രണ്ട് പേരെയും നേരത്തെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.
സംസ്ഥാന സംഘടനാ സെക്രട്ടറിയായി കെ.സുഭാഷ് വന്നതിന് പിന്നാലെയാണ് ബിജെപിയില്‍ അഴിച്ചുപണി വ്യാപകമായത്. നേരത്തെ സംസ്ഥാന നേതൃത്വം പുറത്താക്കിയവരെ ഘട്ടംഘട്ടമായി തിരികെ എത്തിക്കുന്ന സമീപനമാണ് കെ.സുഭാഷ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് സന്ദീപ് വാര്യരെയും പി ആര്‍ ശിവശങ്കരനെയും ബിജെപി സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തിയത്. ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സന്ദീപ് വാര്യരെ നീക്കിയത്. സംസ്‌ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിലപാടുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചതായിരുന്നു പ്രകോപന കാരണം. സമാന വിഷയത്തില്‍ പി.ആര്‍.ശിവശങ്കറിനും സ്ഥാനം നഷ്ടമായി.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഇരുവരെയും സുപ്രധാന സ്ഥാനങ്ങളിലേക്ക് തിരികെ കൊണ്ട് വരാൻ പാര്‍ട്ടി തീരുമാനിച്ചത്. രണ്ട് പേരെയും നേരത്തെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അടുത്തിടെ ശോഭാ സുരേന്ദ്രനെ കോഴിക്കോട് ജില്ലാ പ്രഭാരിയായും നിയമിച്ചിരുന്നു
ഒരു നല്ല സംഘാടകനെയായിരുന്നു സന്ദീപ് വാര്യരെ പുറത്താക്കിയത് വഴി ബിജെപിക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ആരുടെ തീരുമാനമായാലും അവർക്ക് ബിജെപി എന്ന സംഘടനയോട് എത്ര ആത്മാർത്ഥതയുണ്ട് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഒരു പ്രതികരണശേഷിയും ഇല്ലാത്തവർ അകത്തിരിക്കുകയും പ്രതികരണശേഷിയുള്ളവരെ പുറത്താക്കുകയും ചെയ്തത് തന്നെ സംഘടനയ്ക്ക് എത്ര ദോഷം ഉണ്ടാക്കി എന്നുള്ളത് ആർക്കെങ്കിലും ബോധ്യപ്പെട്ടെങ്കിൽ ഏറെ നല്ലത്.