പത്തും പന്ത്രണ്ടും വയസ്സുളള സഹോദരിമാർക്ക് നേരെ അതിക്രൂര ലൈംഗികാതിക്രമം

Advertisement

തിരുവനന്തപുരം. പൂവാറില്‍ സഹോദരിമാർക്ക് നേരെ അതിക്രൂര ലൈംഗിക പീഡനം. സംഭവത്തില്‍ മുന്‍ സൈനികനായ അന്‍പത്താറുകാരന്‍ അറസ്റ്റിലായി. കുടുംബത്തിന്‍റെ ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് ഇയാള്‍ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയത്

പത്തും പന്ത്രണ്ടും വയസ്സുളള സഹോദരിമാർക്ക് നേരെയാണ് അതിക്രൂര ലൈംഗികാതിക്രമം ഉണ്ടായത്. മാനസികമായി തകർന്ന കുട്ടികളെ സ്കൂളില്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കഥകള്‍ പുറത്തു വന്നത്. കുടുംബവുമായി ബന്ധം പുലർത്തിയിരുന്ന പൂവാർ സ്വദേശി ഷാജിയാണ് കുട്ടികളെ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുടുംബത്തിന്‍റെ ദാരിദ്യാവസ്ഥ മുതലെടുത്താണ് ഇയാള്‍ കുട്ടികളെ ദുരുപയോഗം ചെയ്തത്. കുട്ടികളുടെ ശരീരത്തില്‍ ഇയാള്‍ ലഹരി വസ്തുക്കള്‍ കുത്തിവെച്ചതായും സൂചനയുണ്ട്. ഇളയ കുട്ടിക്കാണ് ഏറ്റവും കൂടുതല്‍ അതിക്രമം നേരിടേണ്ടി വന്നത്. മൂത്ത കുട്ടിയാണ് സ്കൂള്‍ കൗണ്‍സിലിംഗില്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. വെക്കേഷന്‍ സമയത്താണ് ഏറ്റവും കൂടുതല്‍ പീഡനത്തിന് ഇരകളായതെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കി.

പീഡനത്തെ തുടർന്ന് ഇളയ കുട്ടിക്ക് അമിത രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഇടക്കൊരു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടി പ്രായപൂർത്തിയാതാണെന്ന് കരുതി പ്രാഥമിക ചികിത്സ നല്‍കി മടക്കി അയക്കുകയും ചെയ്തു. അതിന് ശേഷവും ഷാജി ലൈംഗികാതിക്രമം തുടർന്നിരുന്നതായും പെണ്‍കുട്ടികള്‍ പൊലീസിനോടും കൗണ്‍സിലറോടും വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായി പ്രതിയെ കോടതിയിൽ ഹാജരാക്കി