ഐ എസ് ഭീകരവാദക്കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ

Advertisement

കൊച്ചി.ഐ എസ് ഭീകരവാദക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. തൃശൂർ കാട്ടൂർ സ്വദേശി ഷിയാസ് സിദ്ദിഖാണ് അറസ്റ്റിലായത്.
പ്രത്യേക എൻ ഐ എ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കാക്കനാട് ജില്ലാ ജയിലിൽ ഒരു മാസത്തേക്കാണ് റിമാൻ്റ്. അടുത്തയാഴ്ച ഷിയാസ് സിദ്ദിഖിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
രഹസ്യ നീക്കത്തിലൂടെയാണ് സാഹസികമായി എൻ ഐ എ സംഘം പ്രതിയെ പിടികൂടിയത്.