നാമജപ ഘോഷയാത്ര, പൊലീസ് നടപടിക്കെതിരെ എൻഎസ്എസ് ഹൈക്കോടതി‌‌യിൽ

Advertisement

കൊച്ചി.നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ എൻഎസ്എസ് ഹൈക്കോടതി‌‌യിൽ
പൊലീസ് നടപടി അന്യായവും പ്രകോപനപരവുമാണെന്ന് എൻഎസ്എസ് വിലയിരുത്തി. മതദ്രൂവീകരണത്തിനുള്ള ശ്രമാമാണെനന് സിപിഐഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

മിത്ത് വിവാദത്തിൽ സർക്കാരും സിപിഐഎമ്മും എൻഎസ്എസിനെ പിണക്കാതെ മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോഴാണ് നാമജപയാത്രക്കെതിരായ പൊലീസ് കേസ്. നടപടി അന്യായവും പ്രകോപനപരവുമെന്ന് എൻഎസ്എസ് വിലയിരുത്തി. നിയമോപദേശം തേടിയ ശേഷമാണ് പൊലീസിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

മിത്ത് വിവാ​ദത്തിൽ മതധ്രുവീകരണത്തിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

സ്പീക്കറുടെ പരാമർശം വിശ്വാസികളെ ആക്ഷേപിക്കാൻ വേണ്ടി പറഞ്ഞതായിരിക്കില്ലെന്ന് സച്ചിദാനന്ദ സ്വാമി.
സ്പീക്കർ ഖേദം പ്രകടിപ്പിക്കണം.മിത്ത് വിവാ​​ദ​ത്തിൽ എൻഎസ്എസിനുള്ള പിന്തുണയും ഏറി വരികെയാണ്. കൂടുതൽ ഹിന്ദു സംഘടനകൾ എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച്ച നടത്തി.

Advertisement