പത്തനംതിട്ട. പരുമലയില്‍ ആശുപത്രിയില്പ്രസവിച്ചുകിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തിയ യുവതി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ,സിറിഞ്ചിലൂടെവായുകുത്തിവച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. പ്രതി പിടിയില്‍. കരിയിലകുളങ്ങര സ്വദേശിനി സ്നേഹയാണ് ആക്രമണത്തിനിരയായത്. കായംകുളം സ്വദേശി അനുഷയാണ് പിടിലായത്. വിവാഹിതയായ ഇവര്‍ സ്നേഹയുടെ ഭര്‍ത്താവ് അരുണിന്റെ സുഹൃത്താണെന്ന് പറയുന്നു. അനുഷ ഫാര്‍മസിസ്റ്റാണ്. നഴ്സിന്റെ വേഷത്തില്‍ ആശുപത്രിയിലെത്തി കൃത്യം നടത്തുകയായിരുന്നു.
ഉച്ചക്കുശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് കാത്തിരുന്ന സ്നേഹയ്ക്ക് ഒരു ഇന്ജക്ഷന് കൂടിയുണ്ട് എന്നു പറഞ്ഞ് എത്തിയ അനുഷ ഇന്ജക്ഷന് നടത്തി. എന്നാല്‍ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും സ്നേഹയ്ക്കും സംശയം തോന്നി നഴ്സിംങ് റൂമില്അന്വേഷിക്കുകയും അനുഷയെ ചോദ്യം ചെയ്ത് പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു. അവശത അനുഭവപ്പെട്ട സ്നേഹയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.