എൻഎസ്എസ് നാളെ അടിയന്തര ഡയറക്ടർ ബോർഡ് യോഗം വിളിച്ചു,പ്രക്ഷോഭത്തിനെന്ന് സൂചന

Advertisement

കോട്ടയം. സര്‍ക്കാരുമായി മിത്ത് വിവാദത്തിൽ ഇടഞ്ഞ എൻഎസ്എസ് തുടർപ്രക്ഷോഭങ്ങൾക്കൊരുങ്ങിയെന്ന് സൂചന. നാളെ അടിയന്തര ഡയറക്ടർ ബോർഡ് യോഗം വിളിച്ചു ചേർത്തു. അതേ സമയം, കോൺഗ്രസ്,ബിജെപി പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേരളത്തിലെ കോൺഗ്രസ്സ് ആർഎസ്എസ് അജണ്ടക്കൊപ്പം നിൽക്കുന്നതായും വിമർശനം. സിപിഐഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ്‌ റിയാസും പ്രതികരിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട് തിരുത്തൽ കൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കില്ലെന്നാണ് എൻഎസ്എസ് പക്ഷം. തുടക്കം മുതൽ ഷംസീറിന്റെ മാപ്പാണ് എൻഎസ്എസ് ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തിൽ തന്നെ ഉറച്ചു നിൽക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. നാളെ അടിയന്തരമായി ചേരുന്ന ഡയറക്ടർ ബോർഡിൽ മിത്ത് വിവാദം വിശദമായി ചർച്ച ചെയ്യും. മാപ്പ് പറയുകയോ നിലപാട് തിരുത്തുകയോ ചെയ്തില്ലെങ്കിൽ തുടർ പ്രക്ഷോഭമാണ് എൻഎസ്എസ് തീരുമാനം. അതിനിടെ സിപിഎം, നിലപാട് തിരുത്തിയിട്ടില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

കോണ്ഗ്രസ് ആർഎസ്എസ് പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയധ്രുവീകരണത്തിനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് ആർഎസ്എസ് അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്നെന്നും സിപിഎം ആരോപിക്കുന്നു.
എ.എൻ ഷംസീറിന്റെ പരാമർശം വിശ്വാസികൾക്ക് എതിരല്ലന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.