പ്രസവിച്ച് കിടന്ന യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിഅനുഷ റിമാന്റിൽ

Advertisement

പത്തനംതിട്ട. പരുമല ആശുപത്രിയിൽ പ്രസവിച്ച് കിടന്ന യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി
അനുഷ റിമാന്റിൽ . പ്രതി കൊല്ലാനുറച്ച് തന്നെയാണ് ആശുപത്രിയിലേക്ക് നഴ്സി
ന്റെ വേഷം ധരിച്ചെത്തിയതെന്ന് റിമാന്റ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. സ്നേഹയുടെ ഭർത്താവ് അരുണിനെ സ്വന്തമാക്കാനാണ് സിറിഞ്ച് കുത്തിവെച്ച് സ്നേഹയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് അനുഷ വ്യക്തമാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ സ്നേഹയുടെ ഭർത്താവ് അരുണിനെ പുളി കീഴ് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

കായംകുളം കരിയിലക്കുളങ്ങര സ്വദേശിനി സ്നേഹയെ കൊലപ്പെടുത്താന്‍ ഭർത്താവ് അരുണിന്റെ സുഹൃത്ത് അനുഷ വൻ ആസൂത്രണമാണ് നടത്തിയതെന്ന് വ്യക്തമാകുന്നു. കായംകുളത്തെ കടയിൽനിന്നാണ് അനുഷ നഴ്സിംഗ് കോട്ട് വാങ്ങിയത്. സ്വദേശമായ പുല്ലുകുളങ്ങരയിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് സിറിഞ്ചും വാങ്ങിച്ചു

സ്നേഹയുടെ ഭർത്താവ് അരുണിനോട് വിളിച്ചു ചോദിച്ചാണ് അനുഷ പരുമലയിലെ ആശുപത്രിയിലെത്തിയത്. സ്നേഹയെ അഡ്മിറ്റ് ചെയ്ത പരുമല ആശുപത്രിയിലെ 102 ആം നമ്പർ മുറിയിൽ കൂട്ടിരിപ്പുകാർ ഇല്ലാത്ത നേരം നോക്കി അകത്ത് കയറി

മൂന്ന് തവണ സിറിഞ്ച് കൊണ്ട് കുത്തിയിട്ടും കൈ ഞരമ്പ് കിട്ടിയില്ല . ഇതോടെ സ്നേഹ നിലവിളിച്ചു. ഇതോടെ എയർ എം ബോളിസം എന്ന ശാസ്ത്രീയ കൊലപാതക ശ്രമം അനുഷയ്ക്ക് പാളി . അനുഷയും അരുണും തമ്മിൽ വർഷങ്ങളായുള്ള പരിചയം ഉണ്ട്. അനുഷയുടെ വിവാഹത്തിന് സ്നേഹയും അരുണും പങ്കെടുത്തിരുന്നു.

അനുഷയും അരുണും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അരുണിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം എന്തെങ്കിലും നിഗമനങ്ങളിലേക്ക് എത്താമെന്നാണ് പൊലീസിന്റെ അനുഷയെ
തിങ്കളാഴ്ച്ച കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് തീരുമാനം

Advertisement