ഭൂമി തരംമാറ്റല്‍, ഹൈ കോടതി പ്രത്യേക നിര്‍ദ്ദേശം

Advertisement

കൊച്ചി.തരം മാറ്റുന്ന ഭൂമിയുടെ വിസ്‌തീർണം എത്രയായാലും ആദ്യ 25 സെന്റിന് സൗജന്യം നൽകി പിന്നീടുള്ള അധിക വിസ്തീർണത്തിന് മാത്രം ഫീസീടാക്കിയാൽ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ നിർദേശം. ഇടുക്കി തൊടുപുഴ കാരിക്കോട്‌ സ്വദേശിയുടെ 36.65 സെന്റ്‌ സ്ഥലം തരം മാറ്റുന്നതുമായി ബന്ധപ്പെട്ട്‌ സിംഗിൾ ബെഞ്ച്‌ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്‌.


ആദ്യ 25 സെന്റ്‌ ഭൂമി സൗജന്യമായും അതിൽ അധികമുള്ള ഭൂമിക്ക്‌ മാത്രം ഫീസ്‌ ഈടാക്കുകയും ചെയ്‌താൽ മതിയെന്ന സിംഗിൾ ബെഞ്ച്‌ വിധി ശരിവച്ചാണ്‌ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്‌. വർഷങ്ങളായി തരിശുകിടക്കുന്ന പരാതിക്കാരിയുടെ ഭൂമി റവന്യൂ രേഖകളിൽ “നിലം’ എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.
ഭൂമി ഡേറ്റാ ബാങ്കിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട്‌ പരാതിക്കാരി നൽകിയ അപേക്ഷ പരിഗണിച്ച്‌ ഭൂമി ഡേറ്റാ ബാങ്കിൽ നിന്നൊഴിവാക്കി 2021 ജനുവരി 30ന്‌ ഉത്തരവിറക്കുകയും ചെയ്‌തു.

Advertisement