രണ്ടര വയസ്സുകാരന്‍ ചാണക കുഴിയില്‍ വീണു മരിച്ചു

Advertisement

മലപ്പുറം. രണ്ടര വയസ്സുകാരന്‍ ചാണക കുഴിയില്‍ വീണു മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകന്‍ അന്മോലാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പശുത്തൊഴുത്തിന് സമീപമുള്ള കുഴിയില്‍ കുട്ടി വീണത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാപിതാക്കളും നാട്ടുകാരും ഓടിയെത്തി പെട്ടെന്ന് തന്നെ കരയിലേക്ക് കയറ്റി.

കുട്ടിയെ ഇതിന്പിന്നാലെ എടവണ്ണപ്പാറയിലെ ലൈഫ് കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . പശു തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. വാഴക്കാട് പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Advertisement