പാലക്കാട്.കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ പാലക്കയം വില്ലേജ് ഓഫീസില്‍ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലം മാറ്റം.വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീല്‍ഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കും സ്ഥലംമാറ്റി.കൈക്കൂലി വാങ്ങുന്നതിനിടെ മുന്‍ ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ മേയ് 23-നാണ് പാലക്കാട് വിജിലന്‍സ് അറസ്റ്റു ചെയ്തത്.കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്.
ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കാന്‍ മഞ്ചേരി സ്വദേശിയില്‍നിന്നു 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയിലായിരുന്നു സുരേഷ്‌കുമാറിന്റെ അറസ്റ്റ്.ഇയാളുടെ മണ്ണാര്‍ക്കാട്ടുള്ള താമസസ്ഥലത്ത് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 35 ലക്ഷം രൂപയും 45 ലക്ഷംരൂപയുടെ സ്ഥിരനിക്ഷേപരേഖകളും കണ്ടെടുത്തിരുന്നു.ആവലാധികാരില്‍ നിന്ന് പണത്തിന് പുറമേ വസ്ത്രങ്ങള്‍,റബ്ബര്‍ ഷൂറ്റ്,കുടംപുളി,തേന്‍ അങ്ങനെ കയ്യില്‍ കിട്ടുന്നതെന്തും പിടിച്ചുപറച്ചിരുന്ന ഉദ്യോഗസ്ഥന് ജൂണ്‍ ആദ്യവാരമാണ് കേസില്‍ ജാമ്യം ലഭിച്ചത്.സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലം മാറ്റം.
വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീല്‍ഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കും മാറ്റി.ഇവര്‍ക്കു പകരം പൊറ്റശ്ശേരി-ഒന്ന് വില്ലേജിലുണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റിനെയും അലനല്ലൂര്‍ മൂന്ന് വില്ലേജ് ഓഫീസിലുണ്ടായിരുന്ന ഫീല്‍ഡ് അസിസ്റ്റന്റിനെയും പാലക്കയത്തു നിയമിച്ചു.നിലവില്‍ വില്ലേജ് ഓഫീസറെ നിയമിച്ചിട്ടില്ല.റവന്യൂവകുപ്പ് ജോ.സെക്രട്ടറി കെ ബിജുവിന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റ നടപടി.അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിന്നുളള പ്രത്യേക വിജിലന്‍സ് സെല്ലും സുരേഷ് കുമാറിനെതിരെ അന്വേഷണം നടത്തിവരികയാണ്.