ചലച്ചിത്ര അവാർഡ് വിവാദം, ചെയർമാൻ രഞ്ജിത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

Advertisement

തിരുവനന്തപുരം.ചലച്ചിത്ര അവാർഡ് വിവാദത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. രഞ്ജിത്ത് ചലച്ചിത്ര അവാർഡിൽ അനാവശ്യമായി ഇടപ്പെട്ടു എന്ന നേമം പുഷ്പരാജ് സംവിധായകൻ വിനയനോട് പറയുന്ന ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. “പത്തൊൻപതാം നൂറ്റാണ്ടിന് 3 അവാർഡുകൾ കിട്ടിയപ്പോൾ അത് മാറ്റുന്നതിനും രഞ്ജിത്ത് ഇടപെടൽ നടത്തിയെന്നും, പത്തൊമ്പതാം നൂറ്റാണ്ട് പോലെയുള്ള സിനിമ സെലക്ട് ചെയ്യരുതെന്ന്” രഞ്ജിത്ത് പറഞ്ഞുവെന്നും ശബ്ദ സന്ദേശത്തിൽ. ചലച്ചിത്ര അവാർഡിൽ രഞ്ജിത്ത് ഇടപെടൽ നടത്തിയിട്ടില്ലെന്നും രഞ്ജിത്തിനെതിരെ ഒരു ജൂറി അംഗവും പറഞ്ഞിട്ടില്ലയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. ഇതിനിടയിലാണ് രഞ്ജിത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വന്നത്.

Advertisement