മിത്ത് വിവാദം,എന്‍എസ്എസ് പതിയെ പിന്മടങ്ങും

Advertisement

തിരുവനന്തപുരം.മിത്ത് വിവാദത്തിലെ പരസ്യ പ്രതിഷേധങ്ങളിൽ നിന്ന് പതിയെ പിന്മാറാൻ എൻഎസ്എസ് നീക്കം. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡിലാണ് തീരുമാനം. പ്രത്യക്ഷ സമരപരിപാടികൾനടത്തുമെന്നാണ്‌ നേരത്തേ എൻഎസ്‌എസ്‌ പറഞ്ഞിരുന്നത്‌. ഇതുസംബന്ധിച്ച ചർച്ചകൾ ഡയറക്ടർ ബോർഡിൽ ഉണ്ടാകുമെന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായ മാർഗങ്ങളിലൂടെ നീങ്ങുമെന്ന പ്രസ്‌താവനയിൽ കാര്യങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിലപാട് തിരുത്തിയതോടെ ഇനി വിവാദമാക്കേണ്ടെന്ന അഭിപ്രായം ഒരു വിഭാഗം എൻഎസ്എസിൽ ഉയർത്തിയിരുന്നു.ഇതോടെ മിത്ത് വിവാദത്തിലെ സമരരംഗത്ത് ബിജെപി ഒറ്റപ്പെട്ടു. എൻഎസ്എസ് പിന്തുണയില്ലെങ്കിൽ ഇതര ഹിന്ദു സംഘടനകളും വിഷയത്തിൽ നിന്ന് പിന്മാറാനാണ് സാധ്യത. നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷം വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇനി ശ്രദ്ധേയം. മിത്ത് വിവാദത്തിൽ എൻഎസ്എസിനെ ഒപ്പം നിർത്തിയുള്ള പ്രതിഷേധങ്ങളോട് മുസ്‌ലിം ലീഗിന് എതിർപ്പുള്ളതയും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ മിത്ത് വിവാദത്തിന്റെ ഭാവി എന്താകുമെന്ന ചർച്ചയും സജീവമാവുകയാണ്.

Advertisement