2023 ആഗസ്റ്റ് 07 തിങ്കൾ
BREAKING NEWS
👉 സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കം
👉 മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, മുൻ സ്പീക്കർ വക്കം പുരുഷോത്തമനും നിയമസഭ ആദരമർപ്പിച്ചു.
👉മാവേലിക്കരയിൽ
വീട്ടിലേക്ക് കാർ കയറ്റുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
👉മാവേലിക്കര പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.45ന് ആണു സംഭവം.
👉പാലക്കാട് ജില്ലയിൽ 21 ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു.
👉 മുതലപ്പൊഴിയിൽ വീണ്ടും ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴയ് മറിഞ്ഞ് 4 മത്സ്യതൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.
കേരളീയം
🙏കേരളത്തിലെ എല്ലാ അതിഥിതൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യുന്ന തീവ്രയജ്ഞത്തിനു ഇന്നു തുടക്കമാകും. പോര്‍ട്ടല്‍ വഴിയാണു തൊഴില്‍ വകുപ്പിന്റെ രജിസ്‌ട്രേഷന്‍. സംസ്ഥാനത്ത് എത്തുന്ന എല്ലാ അതിഥി തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു.
🙏കേരളത്തില്‍ ഇന്നലെ ഒമ്പതു പേര്‍ മുങ്ങി മരിച്ചു. വൈക്കം വെള്ളൂരില്‍ ബന്ധുക്കളായ മൂന്നു പേരും പാലക്കാട് വാളയാറില്‍ രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളും ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവല്‍ വെള്ളച്ചാട്ടത്തില്‍ രണ്ടു കുട്ടികളും മുങ്ങിമരിച്ചു.
🙏ദേശീയ പാത വികസന പദ്ധതികള്‍ക്കു ചരക്ക് സേവന നികുതി വിഹിതവും നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റിയും കേരളം കേന്ദ്രത്തിനു വിട്ടുകൊടുക്കാന്‍ ധാരണ. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു ധാരണ.
🙏25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് അധിക നിരക്ക് ഈടാക്കരുതെന്ന ഹൈക്കോടതി വിധി മറി കടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരും. കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെങ്കിലും നിയമഭേദഗതി വേണ്ടിവരുമെന്നാണ് വിദഗ്ധാഭിപ്രായം. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് സര്‍ക്കാര്‍ അധികമായി ഈടാക്കിയ 600 കോടി രൂപ ഹൈക്കോടതി വിധിയനുസരിച്ച് തിരിച്ചുനല്‍കേണ്ടി വരും.
🙏സ്പീക്കര്‍ ഷംസീര്‍ നടത്തിയ മിത്ത് വിവാദത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്പീക്കര്‍ മാപ്പു പറയാതെ വിവാദം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ സഭ നിയന്ത്രിച്ചാല്‍ സഹകരിക്കുമോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. മിത്ത് വിവാദത്തില്‍ 10 ന് സഭക്കു മുന്നില്‍ നാമജപ യാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.
🙏മിത്ത് വിവാദത്തില്‍ അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്ന അന്തസുള്ള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചതെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. തെറ്റുകളെ നിയമപരമായി നേരിടുകയെന്നതാണ് എന്‍ എസ് എസ് നിലപാടെന്നും അദ്ദേഹം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തശേഷം പ്രതികരിച്ചു.
🙏മിത്ത് വിവാദം എന്താണെന്ന് അറിയില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തില്ലെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിട്ടുണ്ടെന്നും അതിനോട് ഒന്നും കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ലെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.
🙏കോഴിക്കോട് നഗരത്തിലെ സി എച്ച് മുഹമ്മദ് കോയ ഫ്ളൈ ഓവര്‍ രണ്ടു ദിവസത്തിനകം ഗതാഗതത്തിനായി തുറക്കും. പണി പൂര്‍ത്തിയായിട്ടില്ലെങ്കിലും ഓണത്തിരക്ക് കണക്കിലെടുത്താണ് തുറക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
🙏വീടു കയറി ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള യൂട്യൂബറുടെ പരാതിയില്‍ പോലീസ് നടന്‍ ബാലയുടെ മൊഴി എടുത്തു. പരാതിയില്‍ ആരോപിച്ച തോക്ക് കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി. യൂട്യൂബര്‍ അജു അലക്സും സന്തോഷ് വര്‍ക്കിയും ചേര്‍ന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തി ഉണ്ടാക്കിയ വ്യാജ ആരോപണമാണ് തോക്കു കാട്ടി അക്രമം നടത്തിയെന്ന കഥയെന്നാണ് ബാല മൊഴി നല്‍കിയത്.
🙏മണിപ്പൂരിലേത് വെറും കലാപമല്ല, വംശീയ ഉന്മൂലനമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സ്ത്രീകളെ റേപ്പ് ചെയ്യാന്‍ സ്ത്രീകള്‍ തന്നെ ആഹ്വാനം ചെയ്യുന്നു. മണിപ്പൂരില്‍ മാത്രമല്ല ഇപ്പോള്‍ ഹരിയാനയിലും
കലാപത്തീ പടര്‍ത്തി. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നവമലയാളി സാംസ്‌കാരിക പുരസ്‌കാരം
ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.
🙏ഇടുക്കി ജില്ലയില്‍ 19 നു കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. 16 ന് ദേവികുളം ആര്‍ ഡി ഒ ഓഫീസിലേക്ക് മാര്‍ച്ചു നടത്താനും തീരുമാനിച്ചു.
🙏സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണത്തിന്റെ പേരുടമയായ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിനെ ചെര്‍പ്പുളശേരി നെല്ലായയിലെ
വീട്ടിലെത്തി അനുമോദിച്ച് മന്ത്രി വി ശിവന്‍കുട്ടി. അന്താരാഷ്ട്ര
അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐഎയു) ജൂണിലാണ് ഛിന്നഗ്രഹത്തിന് അശ്വിന്റെ പേരിട്ടത്.
🙏ലോറിയിടിച്ച് യു.പി സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. ദേശീയ പാതയില്‍ തോട്ടപ്പളളി കൊട്ടാരവളവില്‍ ദേശീയ പാതാ നിര്‍മാണത്തിനായെത്തിയ വിശാല്‍, ദീപക് എന്നിവരാണ് മരിച്ചത്. റെഡി മിക്സ് കയറ്റിപ്പോയ ലോറി യുവാക്കളെ ഇടിച്ചശേഷം നിര്‍ത്താതെ പോയി.
🙏കൊല്ലം മൈലക്കാട് വാടക വീടെടുത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍. മയ്യനാട് സ്വദേശി റഫീഖും നെടുമ്പന സ്വദേശി ശിവ പ്രദീപുമാണ് പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു.
🙏പ്രവാസി മലയാളി വിദ്യാര്‍ത്ഥി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20) ആണ് മരിച്ചത്. ദുബൈയില്‍നിന്നു കസബിലേക്ക് പോകുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരണം.
🙏താമരശ്ശേരിയില്‍ 19 വയസുകാരിയായ നവവധുവിനെ മര്‍ദിച്ച ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. ഉണ്ണികുളം സ്വദേശിനിയെ മര്‍ദിച്ചതിനു തൃശൂര്‍ സ്വദേശി ബഹാവുദ്ദീന്‍ അല്‍ത്താഫിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
🙏കണ്ണൂര്‍ മേലേ ചമ്പാട്ടെ സിപിഎം പ്രാദേശിക നേതാവ് രാഗേഷിനെതിരെ കാപ്പ ചുമത്തിയതില്‍ പ്രതിഷേധിച്ച് അണികള്‍ തെരുവിലിറങ്ങി പ്രകടനം നടത്തി. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കം അന്‍പതോളം പേര്‍ പ്രകടനം നടത്തിയത്. മൂന്നു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാഗേഷ്.
🙏ഇടുക്കി ബോഡിമെട്ടില്‍ രണ്ടു വേട്ടക്കാര്‍ വനംവകുപ്പുകാരുടെ പിടിയില്‍. രാജാക്കാട് സ്വദേശികളായ ഡസിന്‍, ദിനേശ് എന്നിവരെയാണ് പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
ദേശീയം
🙏മണിപ്പൂരില്‍ കലാപം തുടരുന്നതിനിടെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ കുക്കി പീപ്പിള്‍സ് അലയന്‍സ് പിന്‍വലിച്ചു. രണ്ട് എംഎല്‍എ മാരാണ് പാര്‍ട്ടിക്കുള്ളത്. കുക്കി പീപ്പിള്‍സ് അലയന്‍സിന്റെ പിന്തുണ നഷ്ടപ്പെട്ടാലും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകില്ല. 60 അംഗ നിയമസഭയില്‍ ആകെ പത്ത് കുക്കി എംഎല്‍എമാരാണുള്ളത്. 21 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബിജെപിയിലുള്ള ഏഴു കുക്കി എംഎല്‍എമാര്‍ അടക്കം പത്തുപേരും പങ്കെടുക്കില്ലെന്നു കുക്കി നേതാക്കള്‍ അറിയിച്ചു.
🙏കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വത്തിനു പ്രഖ്യാപിച്ചിരുന്ന അയോഗ്യത സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നു നീക്കിയേക്കും. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ കത്ത് ഇന്നു സ്പീക്കര്‍ പരിഗണിക്കും. അവിശ്വാസ പ്രമേയത്തില്‍ നാളെ ചര്‍ച്ച നടക്കാനിരിക്കേ, അയോഗ്യത നീക്കം ചെയ്യുന്നതു വൈകിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമം.
🙏ചന്ദ്രയാനില്‍നിന്ന് ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലായ ചാന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ ആദ്യ ഭ്രമണപഥ താഴ്ത്തല്‍ ഇന്നലെ രാത്രി പതിനൊന്നിനു വിജയകരമായി പൂര്‍ത്തിയാക്കി. ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 170 കിലോമീറ്റര്‍ അടുത്ത ദൂരവും 4313 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകം. അടുത്ത ഭ്രമണപഥ താഴ്ത്തല്‍ ബുധനാഴ്ചയാണ്. ഈ മാസം 23 ന് വൈകുന്നേരം ചന്ദ്രനില്‍ പേടകം സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും.
🙏മുന്‍ നക്സലൈറ്റും, വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു.
🙏മണിപ്പൂരില്‍ വീണ്ടും കലാപംതുടരുന്നതിനിടെ സുപ്രീം കോടതിയില്‍ മണിപ്പൂര്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകും. ഇന്നലെ ഡല്‍ഹിയില്‍ എത്തിയ ഇരുവരും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
🙏സംഘര്‍ഷമുണ്ടായ ഹരിയാന സന്ദര്‍ശിക്കാന്‍ പോയ സിപിഐ പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് എംപിമാരായ ബിനോയ് വിശ്വവും പി സന്തോഷ് കുമാറും ഉള്‍പ്പടെയുള്ള സംഘത്തെ നൂഹില്‍ തടഞ്ഞത്. അതേസമയം, കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തല്‍ ഇന്നലേയും തുടര്‍ന്നു. നൂഹ് മെഡിക്കല്‍ കോളജിലെ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ദുരിതത്തിലാണെന്ന് നേതാക്കള്‍ പറഞ്ഞു.
🙏എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വിശ്വസ്തനും എന്‍സിപി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹം. എന്നാല്‍ താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് ജയന്ത് പാട്ടീല്‍ പറയുന്നത്.
ദേശീയം
🙏പാക്കിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് 33 യാത്രക്കാര്‍ മരിച്ചു. നൂറോളം പേര്‍ക്കു പരിക്കേറ്റു. കറാച്ചിയില്‍നിന്ന് റാവല്‍പിണ്ടിയിലേക്കു പോകുകയായിരുന്ന ഹസാര എക്സ്പ്രസാണ് പാളം തെറ്റിയത്.
കായികം
🙏വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യയെ രണ്ട് വിക്കറ്റിന് തകര്‍ത്ത വിന്‍ഡീസ് ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0 ന് മുന്നിലെത്തി.
🙏51 റണ്‍സെടുത്ത തിലക് വര്‍മയൊഴിച്ച് ആരും ശോഭിക്കാതിരുന്ന മത്സരത്തില്‍ ഇന്ത്യക്ക് 20 ഓവറില്‍ 7 വിക്കറ്റിന് 152 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യ ഉയര്‍ത്തിയ കുഞ്ഞന്‍ വിജയലക്ഷ്യം വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 40 പന്തില്‍ 67 റണ്‍സ് നേടിയ നിക്കോളാസ് പൂരാനാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി.
🙏മൂന്ന് ഗെയിം നീണ്ട ഉജ്ജ്വല പോരാട്ടത്തിനൊടുവില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ തോല്‍വി സമ്മതിച്ചു. പുരുഷവിഭാഗം സിംഗിള്‍സ് ഫൈനലില്‍ ലോകറാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തുള്ള പ്രണോയിയെ 24-ാം റാങ്കുകാരനായ ചൈനയുടെ വെങ് ഹോങ് യാങ്ങ് അട്ടിമറിക്കുകയായിരുന്നു.