ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; നഷ്ടമായത് ഒരു കോടിയോളം രൂപ

Advertisement

കോട്ടയം: കോട്ടയം ചിങ്ങവനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാന്‍സിലാണ് കവര്‍ച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ സ്വര്‍ണവും 8 ലക്ഷം രൂപയും നഷ്ടമായതായാണ് പരാതി.
ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു കവര്‍ച്ച. സ്ഥാപനത്തിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയിലാണ്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവര്‍ച്ച വിവരം പുറത്തറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement