അവധിക്ക് നാട്ടിലെത്തിയ സൈനികനെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി

Advertisement

കോഴിക്കോട്: ജമ്മുവിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ സൈനികനെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി.
കോഴിക്കോട് – മായനാട് പുല്ലങ്ങോട്ടുമീത്തൽ കെ.ടി.അഭിജിത്തിനെയാണ് മരിച്ചതായി കണ്ടെത്തിയത്.

ശനിയാഴ്ച വീട്ടിൽ നിന്ന് പോയ അഭിജിത്തിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു ബന്ധുക്കളും പൊലീസും . വെള്ളയിൽ ഹാർബറിൽ നിന്നാണ് 27 കാരനായ അഭിജിന്റെ മൃതദേഹം കണ്ടെടുത്തത്. മെഡിക്കൽ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോണും ബൈക്കും ബീച്ചിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.