കണ്‍സഷന്‍ നല്‍കുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാര്‍ക്കുള്ള അതേ പരിഗണന വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണം. വിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാന്‍ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ പൊലീസും ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബസ് കണ്‍സഷന്‍ നിരക്ക് പരിഷ്‌കരണം സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. മാറിയ സാഹചര്യം വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാരും പരിഗണിക്കണമെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. ബസ് ജീവനക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.