പ്രഭാത സവാരിക്കായി പോയ വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

ആലപ്പുഴ. ഹരിപ്പാട് വെട്ടുവേനിയിൽ പ്രഭാത സവാരിക്കായി പോയ വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി.
വെട്ടുവേനി സ്വദേശി തങ്കമണി ആണ് മരിച്ചത്.പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ തങ്കമണി തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം വീടിനടുത്ത ഓടയിൽ കണ്ടെത്തിയത് .
മൃതദേഹത്തിന് മുകളിൽ ഓടയുടെ പാർശ്വഭിത്തി ഇടിഞ്ഞു വീണ്
കൈ മാത്രം പുറത്തു കാണുന്ന നിലയിലായിരുന്നു. ഹരിപ്പാട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.