ക്യാപ്സ്യൂളില്‍ ഉള്ളിലും അടിവസ്ത്രത്തിലുമായി ഒന്നേകാല്‍ക്കോടിയുടെ സ്വര്‍ണം, ദമ്പതികള്‍ പിടിയില്‍

Advertisement

കരിപ്പൂർ. വിമാനത്താവളത്തിൽ സ്വർണവുമായി ദമ്പതികൾ പിടിയിൽ .മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീർ മോൻ ,സഫ്ന പറമ്പൻ എന്നിവർ ആണ് പിടിയിലായത് .രണ്ട് പേരിൽ നിന്നുമായി ഒന്നേകാൽ കോടി രൂപയുടെ സ്വർണം കണ്ടെത്തി.

അമീർ മോൻ സ്വർണം ക്യാപ്സ്യുൾ ആക്കി ശരീരത്തിൽ ഒളിപ്പിച്ചും ,സഫ്ന അടി വസ്ത്രത്തിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത് എന്ന് കസ്റ്റംസ് വ്യക്തമാക്കി.അമ്പതിനായിരം രൂപയാണ് സ്വർണക്കടത്തിന് കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്തിരുന്നത്