തിരുവനന്തപുരം∙ വിശ്വാസത്തെ സംബന്ധിച്ച വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണ്. അക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ഇടത് മുന്നണി പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ജാഗ്രതയോടെ മാത്രമേ പരാമര്‍ശങ്ങള്‍ നടത്താവൂ. വിശ്വാസികള്‍ ധാരാളമുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു. വിശ്വാസികള്‍ നിരവധി പേര്‍ നമുക്കൊപ്പം തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത് പരാമർശം വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. മിത്ത് വിവാദം നേരിട്ട് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്.
Home News Breaking News വിശ്വാസത്തെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടേക്കാം; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി