തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളില്‍ പരാതി പോലീസിനു കൈമാറാതെ പാര്‍ട്ടി തീരുമാനമെടുക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസിനെതിരായ ഗുരുതരമായ ആരോപണമാണ്. അത് പാര്‍ട്ടിയല്ല പോലീസാണ് അന്വേഷിക്കേണ്ടത്. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ലഭിക്കുന്ന പരാതികള്‍ പോലീസിനു കൈമാറുകയാണ് വേണ്ടത്.
പോക്‌സോ കേസില്‍ പ്രതിയെ രക്ഷിക്കാന്‍ കൂട്ടുനിന്നതില്‍ ജോര്‍ജ് എം.തോമസിനെതിരെയുള്ളത് മാത്രമല്ല, തൃശൂര്‍ ഡിവൈഎഫ്ഐ നേതാവിനെതിരെയും ആലപ്പുഴയില്‍ ഉയര്‍ന്ന ഒരു ഡസനോളം ആരോപണങ്ങളും പോലീസിന് കൈമാറാതിരിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
സംസ്ഥാനത്ത് ഇരട്ട നീതിയാണ് നടപ്പാകുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുക്കുമ്‌ബോള്‍ ഗുരുതര ആരോപണങ്ങള്‍ ഉയരുന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.