തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന തോമസ്.കെ. തോമസ് എംഎല്‍എയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് എംഎല്‍എക്കെതിരെ നടപടിയുമായി ദേശീയ നേതൃത്വം. എംഎല്‍എയെ എന്‍സിപി വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതായി അധ്യക്ഷന്‍ ശരത്പവാര്‍ അറിയിച്ചു. തോമസ്.കെ. തോമസിനെതിരെ പാര്‍ട്ടിയെ പൊതു ജനമധ്യത്തില്‍ അപമാനിച്ചു എന്ന് കാണിച്ച് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ശശീന്ദ്രന്‍ വിഭാഗവും പിസി ചാക്കോയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി.
ശരത്പവാറിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നപ്പോള്‍ തന്നെ ഉടന്‍ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. തോമസ്.കെ. തോമസ് എന്‍സിപിയുടെ വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്. ഈ സ്ഥാനത്തുനിന്നും മാറ്റണമെന്നായിരുന്നു പരാതി. എന്നാല്‍ നടപടി എടുത്താലും പരാതിയില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് തോമസ്.കെ തോമസ്. നേതൃത്വത്തിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാണ് തോമസ്.കെ. തോമസിന്റെ നീക്കം.
തോമസ്.കെ. തോമസിന്റെ വധശ്രമ പരാതി ഗുരുതരമാണെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. വധിക്കാന്‍ ശ്രമിച്ചുവെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമായ വിഷയമാണെന്നും പൊലീസ് അന്വേഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞിരുന്നു.