പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി

Advertisement

ന്യൂഡെല്‍ഹി. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി. അന്തരിച്ച മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി കോണ്‍ഗ്രസ് മകന്‍ ചാണ്ടി ഉമ്മനെ മല്‍സരത്തിന് നിയോഗിച്ചു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മനെ തീരുമാനിച്ച് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമുണ്ടായത്.

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ യുഡിഎഫിന് ചാണ്ടി ഉമ്മനേക്കാള്‍ നല്ലൊരു സ്ഥാനാര്‍ഥി ഇല്ലെന്ന് എഐസിസി സെക്രട്ടറി കെ സിവേണുഗോപാല്‍ പറഞ്ഞു.

ഔദ്യോഗികമായി പ്രഖ്യാപനം വന്നശേഷം പ്രതികരിക്കാമെന്ന്പുറഞ്ഞ് കാത്തിരുന്ന ചാണ്ടി ഉമ്മന്‍ചാണ്ടി ഫോണില്‍ നിര്ഡദ്ദേശം ഔദ്യോഗികമായി എത്തിയശേഷമാണ് പ്രതികരിച്ചു. വലിയ ഒരു ഉത്തരവാദിത്വമാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു.