കൊച്ചി. ഹിറ്റുകളുടെ തലതൊട്ടപ്പനും മലയാളത്തിലെ ചിരിയുടെ ട്രന്‍ഡ്‌സെറ്ററുമായ ഹിറ്റ്‌മേക്കര്‍ വിടവാങ്ങി. സിദ്ദിഖ് ലാല്‍ എന്ന കോംപിനേഷന്‍ വരുന്നത് നോക്കി് ജനം കാത്തിരിക്കുന്നകാലമാണ് മടങ്ങുന്നത്. 1989ലാണ് അന്നുവരെയുള്ള സിനിമാ രീതികളെ ഞെട്ടിച്ച് റാംജിറാവ് സ്പീക്കിംങ് തീയറ്ററുകളെ ഇളക്കിമറിക്കുന്നത്. അതിലെ സംഭാഷണങ്ങളും ആക്ഷനും കൗണ്ടറുകളും പെട്ടെന്ന് സമൂഹത്തില്‍ പരന്നു. പേര്‍ത്തുംപേര്‍ത്തും ജനം അത് പറഞ്ഞുംകേട്ടും ആസ്വദിക്കാനും ഓരോ ചര്‍ച്ചയിലും പൊട്ടിച്ചിരിക്കാനും തുടങ്ങി. പരമ്പരാഗത കോമഡി ടീമുകളെ ഞെട്ടിച്ചുകൊണ്ടാണ് ആധികമാരും കണ്ടിട്ടില്ലാത്ത ചിരിമരുന്നുകാര്‍ ഒരു മിമിക്‌സ് വേദിയിലെന്നപോലെ കാഴ്ചക്കാരെ ഇളക്കി മറിച്ചത്.
മിമിക്രിക്കാരെന്നപേരില്‍ പുതിയ സംവിധായകദ്വയത്തെ തള്ളിയ സൂപ്പര്‍താരങ്ങള്‍ ഇവരുടെ കഥകിട്ടുമോ എന്ന അന്വേഷണമായി. സിദ്ദിഖും ലാലും ചേര്‍ന്നൊരുക്കിയ ഇന്‍ഹരിഹര്‍ നഗര്‍ അടുത്ത പടക്കം പൊട്ടിച്ചു. അതും സൂപ്പര്‍ താരനിരയില്ലാതെ വന്‍ ഹിറ്റായതോടെ താടിക്കാരായ കലാഭവനിലെ പുല്ലേപ്പടിക്കാര്‍ ഹിറ്റ്‌ലിസ്റ്റിലായി. തുടര്‍ന്നാണ് വിയറ്റ്‌നാംകോളനി, കാബൂളിവാല,ഹിറ്റ്ലര്‍ എന്നിവയൊക്കെ പുത്തന്‍ പരീക്ഷണമായി സിനിമാസ്വാദകരെ ആവേശം കൊള്ളിച്ചത്. , പെര്‍ഫെക്ട് തിരക്കഥയുമായി എത്തിയ ഗോഡ്ഫാദര്‍പോല സര്‍വകാല ഹിറ്റുപോലും ഓരോന്നും മുമ്പുള്ളതില്‍നിന്നും വ്യത്യസ്ഥമായിരുന്നുവെന്നതും ചിരിയും ചിന്തയും കോര്‍ത്തിണക്കിയതും ആയിരുന്നു. ഇടയ്ക്ക് ലാല്‍ അഭിനയത്തിലേക്ക് ചേക്കേറിയപ്പോഴും സിദ്ദിഖ് സംവിധായകനായി തുടര്‍ന്നു.
മലയാളികളെക്കൊണ്ട് ഡയലോഗുകള്‍ അവസരത്തിനൊപ്പിച്ച് കാണാപ്പാഠം പറയിക്കുകയും എല്ലാ കുടുംബവേദികളെ നിതരാം ആഹ്‌ളാദിപ്പിക്കുകയും ചെയ്ത വേറെ സിനിമാക്കാരില്ലഎന്ന നില വന്നു.
ഗള്‍ഫ്‌പ്രോഗ്രാമുകളെ ചിരിച്ചുലച്ച് അടിമുടി ആസ്വാദ്യമാക്കുന്നതിന്റെ പതിവ് തുടങ്ങിവച്ചതും സിദ്ദിഖുംലാലുമാണ്. മലയാളം മതിമറന്നാസ്വദിച്ച ഒരു പിടിസിനിമകളുമായി വരാന്‍ പിന്മുറക്കാരെക്കൂടി പ്രാപ്തരാക്കിയാണ് സിദ്ദിഖ് മറയുന്നത്. സിദ്ദിഖിന്റെ സിനിമാപ്രവര്‍ത്തനവും അവതരണവും രസക്കൂട്ടുകളും വലിയ പാഠവുമായിട്ടുണ്ട്. മലയാളത്തിനൊപ്പം തമിഴിലും ഹിന്ദിയിലും പ്രതിഭയുടെ രജത രേഖകള്‍ വീഴ്ത്തിയാണ് ഈ സംവിധായകന്റെ മടക്കം.
ഒരുപാട് രസക്കൂട്ടുകള്‍ മലയാളിക്ക് സമ്മാനിച്ചപ്പോഴും മലയാളി അറഞ്ഞുരുചിച്ച രസക്കൂട്ട് പിരിഞ്ഞതിന്‍റെ രഹസ്യം വിടാതെ ലാലിനെ ഒറ്റക്കാക്കി മടക്കം