കൊച്ചി:തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ചെകുത്താൻ എന്ന യൂട്യൂബർക്ക് എതിരെ 100 കോടി രൂപക്ക് മാനഷ്ടത്തിനു കേസ് കൊടുക്കുമെന്ന് നടൻ ബാല. ചെകുത്താനെന്ന് വിളിപ്പേരുള്ള യൂട്യബര്‍ അജു അലക്സ് ഇടപ്പള്ളി ഉണിച്ചിറയില്‍ സുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ ബാല അജു അലക്സിനെ അന്വേഷിച്ചെന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ സുഹത്ത് മുഹമ്മദ് അബ്ദുള്‍ ഖാദറിനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണം ഉയർന്നിരുന്നു.കൂടാതെ സംഭവത്തിൽ അജു പരാതിയും നൽകി.
സന്തോഷ് വർക്കിയെ ബാല മുറിയിൽ പൂട്ടിയിട്ടെന്നും ഫോൺ പിടിച്ച് വാങ്ങി വച്ചുവെന്നെല്ലാം ആരോപിച്ചു കൊണ്ട് അജു വീണ്ടും എത്തിയിരുന്നു. ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ സന്തോഷ് വർക്കിയുമായി മാധ്യമങ്ങളെ കണ്ട ബാല തനിക്കെതിരെ വ്യാജ വാർത്തകൾ നൽകിയതിനാൽ ചെകുത്താനെതിരെ 100 കോടി രൂപയ്ക്ക് മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷമായി മരുന്നു കഴിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ആണ് താനെന്ന് സന്തോഷ് വർക്കി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. ഒബ്സസീവ് കംപൽസീവ് ഡിസോർഡർ എന്ന രോഗത്തിനാണ് മരുന്ന് കഴിക്കുന്നത്. മരുന്നു കഴിച്ചു കഴിഞ്ഞാൽ മെന്റലി സ്റ്റേബിൾ ആണ് എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ ബാല തന്നെ പൂട്ടിയിട്ടിട്ടില്ലെന്നും ബാലയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ട സന്തോഷ് വർക്കി വ്യക്തമാക്കി.