കാർ കത്തി യുവാവ് മരിച്ച സംഭവത്തിൽ കാരണം കണ്ടെത്തിയതായി സൂചന

Advertisement

ആലപ്പുഴ. മാവേലിക്കര കണ്ടിയൂരിൽ കാർ കത്തി യുവാവ് മരിച്ച സംഭവം എല്ലാവരെയും നടുക്കിയ ദുരന്തമായിരുന്നു. പെട്ടെന്ന് തീഗോളമായ കാറില്‍ നിന്നും രക്ഷപ്പെടാനാവാതെ വീട്ടുപടിക്കലാണ് യുവാവ് വെന്തുമരിച്ചത്. ഇതിന്‍റെ കാരണം തേടി ഊര്‍ജ്ജിതമായ പരിശോധനകളാണ് ഫോറന്‍സിക് സംഘം നടത്തിയത്. ഇപ്പോള്‍ കാറിൽ സ്പ്രേയുടെ സാന്നിധ്യം കണ്ടെത്തിയതോടെ നിര്‍ണായക തെളിവാണ് ലഭിച്ചതെന്ന് ഫോറന്‍സിക് സംഘം പറയുന്നു.

സ്പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററിൽ നിന്ന് തീ പടർന്നതാണോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇ-സിഗരറ്റിന്റെ സാന്നിധ്യവും കാറിൽ നിന്ന് കണ്ടെത്തിയിരുന്നു. ക്യാബിനിൽ നിന്നു തന്നെയാണ് തീ ഉണ്ടായത് എന്നാണ് നിഗമനം. എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ തീ പടർന്നിട്ടില്ല.
കാർ പരിശോധിച്ച ഫോറൻസിക് സംഘം വൈകാതെ അന്വേഷണ സംഘത്തിന്
റിപ്പോർട്ട് കൈമാറും

Advertisement