തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം വെട്ടിച്ചുരുക്കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സഭ നാളെ പിരിയും. ഇനി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വന്ന ശേഷമാകും സഭ സമ്മേളിക്കുക. സെപ്റ്റംബർ 11 മുതൽ 14 വരെയാണ് നിയമസഭ വീണ്ടും ചേരുക.
ഈ മാസം 24 വരെ സഭ സമ്മേളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭ സമ്മേളനം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്നലെ ചർച്ച നടത്തിയിരുന്നു.