ഹരികുറിശേരി
ഒരു സിനിമാ എഴുത്തുകാരന്‍ സ്ക്രീനിലേക്ക് വാരിയെറിഞ്ഞ ;ചിരിമൊഴിമുത്തുകളില്‍ മുക്കാലും ജനം ഹൃദയത്തില്‍ സൂക്ഷിക്കുകയും അത് അവസരത്തിലും അനവസരത്തിലും അരങ്ങുപൊലിപ്പിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുക 1930ല്‍ റിലീസ് ചെയ്ത വിഗതകുമാരന്‍ മുതല്‍ മലയാളസിനിമയുടെ ഇത പര്യന്ത ചരിത്രത്തില്‍ എത്ര സിനിമാ ഡയലോഗുകള്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിലാളിച്ചിട്ടുണ്ട്. വികാരവിക്ഷുബ്ധതയും ആക്ഷന്‍ത്രില്ലറും കോമഡിയും ഒക്കെ കൂടിക്കുഴഞ്ഞ ചരിത്രത്തില്‍ സിദ്ദിഖ് ലാലിന്റെ സിനിമകളാണ് ആ ട്രന്‍ഡില് മുന്നിലെന്ന് സംശയലേശമെന്യേ പറയാം.
ഇവന്മാരുടെ ഇടയിലിട്ട് എന്നെ ഇങ്ങനെ കഷ്ടപ്പെടുത്താതെ ഇവന്മാരേ നേരത്തേ വിളിച്ചൂടേ മാതാവേ എന്ന് മാന്നാര്‍ മത്തായി ചോദിക്കുന്ന മാസ് ഡയലോഗ് തൊട്ട് ഒപ്പമുള്ളവരെ ഒന്നു രസിപ്പിക്കണമെന്ന് തോന്നുമ്പോള്‍ മലയാളി ആവശ്യത്തിനും അനാവശ്യത്തിനും എടുത്തെറ്റുന്ന എത്ര ഡയലോഗുകള്‍. എത്ര ചിരിക്കൂട്ടുകള്‍. അവ വിരിഞ്ഞത് സിദ്ദിഖിന്റെ പേനയിലാണെന്ന് പറയുന്നതിന് അറയ്‌ക്കേണ്ട കാര്യമില്ല.
ബോബനും മോളിയിലും നിന്ന് പഠിച്ചെടുത്ത കൗണ്ടറും മിമിക്‌സ് പരേഡിന്റെ കലാഭവന്‍കളരികളില്‍ ഉരച്ചു മൂര്‍ച്ചവരുത്തിയ തഗ് ഡയലോഗുകളും സിദ്ദിഖ് ലാലിനെക്കഴിഞ്ഞേ മലയാളി കണ്ടിട്ടുള്ളു. മത്തായിചേട്ടനുണ്ടോ,ഇല്ല ഉണ്ടില്ല ഉണ്ണാന്‍പോണേയുള്ളൂ എന്താ ഉണ്ണണാ, ആശാന്റെ നെഞ്ചത്ത് കളരിക്ക് പുറത്ത്, നെഞ്ചിലെന്നുപറഞ്ഞാ ഏതാണ്ട് ഈ ഭാഗത്തുവരും, മുണ്ട് മുണ്ട്, വേണ്ട ഞാന്‍മുണ്ടില്ല നീ മുണ്ട്.,കമ്പിളി പുതപ്പ് കമ്പിളിപുതപ്പ്, പ്രോക്രിത്തരം കാണിക്കുന്നേന് ഒരതിരു വേണ്ടേടാ തെണ്ടീ (റാംജിറാവ് സ്പീക്കിംങ്)
ഇത്തരം സിംപിള്‍ ഡ്രസ് ധരിക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടില്ലേ…, കാക്ക തൂറി, കാക്കയ്ക്കറിയാം കറക്ട് കക്കൂസെവിടാന്ന്, കുവൈറ്റില്‍ യുദ്ധമായിട്ടും ഇവന്റെഛന്‍ വരാത്തതെന്താണെന്നറിയാമോ ഇതാ, തോമസുകുട്ടീ വിട്ടോടാ,മുത്തഛനെ കണ്ടില്ല, ഞാന്‍ മാത്രമല്ല ഇവരും,ഞാനും എന്റെ പിള്ളേരും വന്നില്ലാരുന്നേ കുട്ടീടെ ചാരിതാര്‍ഥ്യംവരെ നഷ്ടപ്പെട്ടേനേം, (ഇന്‍ ഹരിഹര്‍ നഗര്‍)
ഓ തെലുങ്കമ്മാര് തെലുങ്കമ്മാര് ഈ തെലുങ്കമ്മാരെക്കൊണ്ട് തോറ്റു, ഒന്നാം തീയതിയിലെ കൈനീട്ടം വൈകിട്ട് തന്നാകുഴപ്പമുണ്ടോ,ചൂടായത് മോശായി,ചൂടായതുകൊണ്ടല്ലേടാ ഈ ടേസ്റ്റ്, പുട്ടില്‍ നിനക്കാരേലും കൈവിഷം തന്നിട്ടുണ്ടോടാ,(കാബൂളിവാല)
ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാനുണര്‍ന്നേനേ, അവനപ്പോഴേ ജോലീപ്രവേശിച്ചു കിടക്കേം ചെയ്തു, ഈ ചീപ്പിനേക്കാള്‍ ചീപ്പാണ് നീ, ഹൃദയമല്ലിയോ നീതുറന്നു കാണിക്കുന്നത് കക്ഷമല്ലല്ലോ,ഇതാരാടാ ,ഇത് നമ്മുട് സില്‍ക്ക് സ്മിതയല്ലേ (ഹിറ്റ്‌ലര്‍),
നീയെന്തിനാ പഠിക്ക്‌ണേ,നീയൊന്നും പഠിച്ചിട്ടൊരു കാര്യവുമില്ല വെര്‍തേ കോളജിന്റെ പേരുകളയാന്‍, വല്ല എലിപ്പാഷാണോം വാങ്ങി കുറുക്കിക്കൊടുക്കെടാ, അതൊക്കെ നമ്മുടെ വാപ്പ, ഞാന്‍ ജനിച്ചതിന്റെ മൂന്നിന്ന് ആള് ഡിം, അതിനഞ്ഞൂറാന്റെ മക്കള് വേറേ ജനിക്കണം, അതിനൊക്കെ ഇനി ഒരു പാട് സമയം വേണ്ടേ, ദേ എന്റെ രോമം എഴുന്നേല്‍ക്കുന്നത്, കുഴപ്പമാവുമോ ഏയ് അതിപ്പോ പൊയ്‌ക്കോളും, അബോധാവസ്ഥയില്‍ ആദ്യം ആവശ്യപ്പെട്ടത് ചേട്ടത്തിയമ്മേം മക്കളേം കാണണമെന്നാ, ഇനിവല്ല കടിച്ചാപ്പൊട്ടാത്തപേരുമാണേ പറയെണ്ടാ, ആഞ്ജനേയാ ശക്തിതരൂ, ഇത് ഞാന്‍ ചന്തികഴുകുന്ന കൈയാ നിന്നെ നാറ്റാന്‍ ഇതുമതി, ഇവന്റ ഉണ്ടക്കണ്ണ് കണ്ടാലറിയാം കള്ളനാന്ന്,എന്താടോ ഞാന്‍ മറക്കേണ്ടത്.. പറയെടോ പറയാന്‍ (ഗോഡ്ഫാദര്‍)
ഇതൊക്കെ ഞങ്ങടെ പണിസാധനങ്ങളാ രാജാവേ, പട്ടച്ചാരായം കൊണ്ടൊഴിച്ചു കൊട്ടാരം നാറ്റിച്ചു, നീ പറിക്കുന്നതൊക്കെ ആവശ്യമില്ലാത്തതാരിക്കും, ഞാനും പിന്നെ സ്വപ്‌നത്തിലെ ഞാനും, ഓ പഴേതാരുന്നോ ഞാന്‍ കരുതി പുത്തന്‍ പുതിയതാരിക്കുമെന്ന്, ചെറുപ്പത്തിലേ പോയതാരിക്കും ഇപ്പഴാരിക്കും പഠിച്ചു കഴിഞ്ഞത്,
പോയീ ഇവിടുത്തെ പണിപോയി, ഇവന്‍ ഏതാടാ ഈ കാട്ടുബ്രാന്‍ഡ്,
കണ്ടോടാ ഞാന്‍ എവിടെ ചെന്നാലും പെണ്‍പിള്ളേര്‍ അവിടെ എത്തും ,(ഫ്രണ്ട്‌സ്).
കഥയെഴുതുന്ന പണിക്കാര്, പേര് കൃഷ്ണമൂത്രി എന്താ മോശാ, അതിന് എംഎ വരെ പഠിക്കേണ്ട- നാക്കൊന്നു വടിച്ചാമതി, നാക്കു വടിക്കാനല്ല ചാക്കൊന്നു പിടിക്കാന്‍, ഈ പട്ടാളം മാധവീടെ വീടറിയാമോ ചേട്ടാ പൊട്ടനാ, ദേ കൊണ്ടുവന്നിരിക്കുന്ന കലക്കനൊരു ചെറുക്കനെ, ദേ ഇതാണ് ചെക്കന്‍, പറയാം, പ- റ- യാം, എന്ത പേര്, ഈ പ്രേമം കണ്ടുപിടിച്ചതുതന്നെ പാവപ്പെട്ട പെണ്‍കുട്ടികള് വലിയവലിയ വീടുകളില്‍ ചെന്ന് രാജ്ഞിമാരായി വാഴാനാണ്, ഡിസ്‌ക്കെടുക്കണം മാധവിയമ്മേ ഡിസ്‌ക്കെടുക്കണം,ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലേ വീണാലും, അതിന് ആരാ ഇപ്പോ ഇലേ മുള്ളിയത്…, നമ്മടെ മോളത്ര മോശോന്നുമല്ല, അതിന് ഇതു മാത്രൊന്നുമല്ലല്ലോ ഇടുന്നത് ഇതിനടീല് വേറേ സാധനമൊക്കെയില്ലേ.., ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെകെ ജോസഫ്, അതാണീ രേഖ, എണീറ്റുപൊയ്‌ക്കോളാം ഈ തലേടെ മരവിപ്പൊന്നുമാറട്ടെ, കുട്ടീ ഒരു പാട്ടുപാടിത്തര്വോ, ആ കാടി പശു കുടിച്ചിട്ടുണ്ടാവ്വോ..,എന്താ ഉമ്മവച്ച് കളിക്യാ..(വിയറ്റ്‌നാംകോളനി).,
എന്റെ ദൈവമേ നിങ്ങളിതുവരെ പുറപ്പെട്ടില്ലേ, ഹലോ ഇതുഞാന്‍ അങ്ങോട്ടുവിളിച്ച കോള്‍ അല്ലേ, വിശാലഹൃദയനായ ആശാന്‍ ശ്രമിച്ചിരിക്കുന്നു, നിന്നേം സിനിമേലെടുത്തു, ഒന്ന് നീങ്ങിയിരിക്കാവോ, വളയ്ക്കാനും തിരിക്കാനും പറ്റുന്ന സാധനമാണ് ഇത്, നല്ല തറവാട്ടിപ്പിറന്ന പെണ്ണാ അണ്ണാ,ഇതാണ് തങ്കപ്പന്‍, ഞാന്‍ കുറേ കയ്യീന്നിട്ട് കാച്ചീട്ടൊണ്ട്, ഈ പത്രക്കാരെക്കൊണ്ടു തോറ്റു എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സ് ആക്കി(മാന്നാര്‍മത്തായി സ്പീക്കിംങ്) ഇങ്ങനെ നോക്കിയാല്‍ യുവ മലയാളിയുടെ നിത്യ ജീവിതത്തിലെ സംസാരത്തെ മാറ്റിമറിച്ച നൂറുകണക്കിന് രസികത്തം നിറഞ്ഞ ഡയലോഗുകള്‍ സിദ്ദിഖ് സംഭാവന ചെയ്തിട്ടുണ്ട്.
മലയാള സിനിമാ ചരിത്രമെഴുതുമ്പോള്‍ സിദ്ദിഖ് ലാലുമാരുടെ കോമ്പിനേഷനും അവര്‍മലയാളത്തിനു നല്‍കിയ സംഭാവനയും ഒരിക്കലും വിസ്മരിക്കപ്പെടില്ല എന്നത് ഉറപ്പാണ്.