മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം,പുന:പരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി

Advertisement

കൊച്ചി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസ് ഫുൾ ബഞ്ചിനു വിട്ട ലോകായുക്ത ഉത്തരവ് ശരിവച്ചതിനെതിരായ പുന:പരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി.
കേസ് ഫുൾബെഞ്ചിന് വിട്ട ഉത്തരവിൽ ഇടപെടാൻ ആവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു .ഈ ഉത്തരവ് പുന:പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ആർ.എസ്.ശശികുമാർ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കാരനടക്കം ലോകായുക്തക്ക് മുന്നിൽ വാദങ്ങൾ അവതരിപ്പിക്കാൻ അവസരമുണ്ടെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പുന:പരിശോധനാ ഹർജി കോടതി തള്ളിയത് .
ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്നാരോപിച്ച് മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരെയായിരുന്നു പരാതി

Advertisement