കോഴിക്കോട് ഗാന്ധി റോഡിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് മരണം

Advertisement

കോഴിക്കോട്. ഗാന്ധി റോഡിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് മരണം. ബൈക്കോടിച്ച കല്ലായി സ്വദേശി മെഹഫൂദ് സുൽത്താൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നടുവട്ടം സ്വദേശിനി നൂറൂൾ ഹാദി ആണ് ഉച്ചയോടെ മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അമിത വേഗതിയിലെത്തിയ സ്കൂട്ടർ ബസിനടിയിലേക്ക് ഇടിച്ച് കയറിയത്. കോഴിക്കോട് ജെ.ഡി .റ്റി. കോളജ് വിദ്യാർത്ഥികളാണ് ഇരുവരും.