സഹപാഠിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 15 കാരൻ പിടിയില്‍

Advertisement

പത്തനംതിട്ട. സഹപാഠിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് 15 കാരൻ . കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് സ്കൂളിലെ അധ്യാപകർ പെൺകുട്ടിയെ കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത് .തുട അന്വേഷണത്തിൽ സഹപാഠിയായ പതിനഞ്ചുകാരൻ പോലീസിന്റെ പിടിയിലായി. പ്രതിയുടെ മൊഴി അടക്കം പരിശോധിച്ച ശേഷംകേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന നിഗമനത്തിൽ എത്താം എന്നാണ് പോലീസ് തീരുമാനം. പതിനഞ്ചുകാരന്റെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും.പ്രതിയുടെ ഫോൺ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.