സർക്കാരിൻ്റെ മദ്യ- സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം

Advertisement

തിരുവനന്തപുരം.സർക്കാരിൻ്റെ മദ്യ- സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം നിയമസഭയിൽ .അബ്കാരി ഭേദഗതി ബില്ലിൻ്റെയും നികുതി ചുമത്തൽ ഭേദഗതി ബില്ലിൻ്റെയും ചർച്ചയിലാണ് പ്രതിപക്ഷ വിമർശനം. മിത്ത് വിവാദം ഉൾപ്പെടെ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചോയെന്നും പ്രതിപക്ഷം സഭയിൽ ചോദ്യമുയർത്തി.

സർക്കാരിൻ്റെ മദ്യനയത്തെയും സാമ്പത്തിക പ്രതിസന്ധിയിലെ ഇടപെടലിലെ പോരായ്മയും ബില്ലുകളുടെ ചർച്ചയ്ക്കിടെ പ്രതിപക്ഷം ചോദ്യം ചെയ്തു. 2023 ലെ അബ്കാരി ദേuതി ബില്ലിന്മേലുള്ള ചർച്ചക്കിടെയായിരുന്നു മദ്യനയത്തിനെതിരായ പ്രതിപക്ഷ വിമർശനം. എന്നാൽ മദ്യം നയം സംബന്ധിച്ച് നടക്കുന്നത് തെറ്റായ പ്രചാരണ മാണെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തിൽ നികുതി വെട്ടിപ്പും നികുതി ചോർച്ചയും വ്യാപകമാണെന്ന് കേരള നികുതി ചുമത്തൽ നിയമങ്ങൾ ഭേദഗതി ബില്ലിൻ്റ ചർച്ചക്കിടെ തിരുവഞ്ചൂർ രാധാ കൃഷ്ണനും രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. കേരളം മുടിഞ്ഞ സംസ്ഥാനമാണെന്ന് പ്രതിപക്ഷം പറഞ്ഞു നടക്കുന്നു എന്ന് ധനമന്ത്രി വിമർശിച്ചു

സംസ്ഥാനത്തിൻ്റെ നാമധേയം ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠേനയാണ് പാസാക്കിയത്