തൃശ്ശൂർ ജില്ലയില്‍ ഇന്നു മുതല്‍ നഴ്സുമാർ പണിമുടക്കും

Advertisement

തൃശ്ശൂർ. ജില്ലയില്‍ ഇന്നു മുതല്‍ നഴ്സുമാർ ഉൾപ്പെടെ യു.എന്‍.എയ്ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും പണിമുടക്കും. നഴ്സുമാരെ ആക്രമിച്ചെന്ന പരാതിയില്‍
കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമ ഡോ.അലോകിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. വിഷയത്തില്‍ ഒരാഴ്ച്ച മുന്‍പ് കളക്ടറുമായി യുഎന്‍എ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച നടത്തി ഒരാഴ്ച്ച കഴിഞ്ഞിട്ടും കളക്ടര്‍ നൽകിയ ഉറപ്പുകൾ പാലിക്കാതെ ആയതോടെ യുഎന്‍.എ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ ഉള്‍പ്പടെ പണിമുടക്കും. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 5000ത്തിലേറെ രോഗികള്‍ ചികിത്സയിലുണ്ടെന്നാണ് നിഗമനം. സമരം ഈ രോഗികളെ ബാധിക്കും എന്നതിനാൽ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ആശുപത്രി മാനേജ്മെന്റുകൾ.