തദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തെ 17 തദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു.. രാവിലെ ഏ‍ഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ വെള്ളിയാ‍ഴ്ച്ച രാവിലെ 10 ന് ആരംഭിക്കും. 9 ജില്ലകളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്തിലേക്കും 15 പഞ്ചായത്ത് വാർഡുകളിലേക്കുമായാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനും വോട്ടെണ്ണലിനുമായി പ്രത്യേക സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്.