കോഴിക്കോട് .യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് തടഞ്ഞ കേസ്, പരാതിക്കാരൻ ഹർജി പിൻവലിക്കും
കേസിൽ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് പരാതി പിൻവലിക്കുന്നത്. കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയാണ് പിൻവലിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവും
കിണാശേരി മണ്ഡലം പ്രസിഡന്റ് സ്ഥാനാർഥിയുമായ ഷഹബാസ് വടേരിയാണ് പരാതിക്കാരൻ
ഹർജി പരിഗണിച്ച കോടതി സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരിക്കുകയാണ്