ശാസ്താംകോട്ട: ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന് ശാസ്താംകോട്ട എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ് രതീഷ്കുമാര്‍ നേതൃത്വം നല്കി.
ലഹരിയുടെ പിടിയില്‍ അമര്‍ന്ന് പോകുന്ന പുതുതലമുറയുടെ ജീവിതം ഉദാഹരണ സഹിതം വ്യക്തമാക്കുകയും ലഹരിയെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്ത ബോധവത്ക്കരണം കുട്ടികള്‍ക്ക് നവ്യാനുഭവമായി.
സ്കൂള്‍ സെക്രട്ടറി ജോജി ടി കോശി, കോര്‍ഡിനേറ്റര്‍ കൊച്ചുമോള് കെ സാമുവല്‍, എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് പ്രിന്‍സിപ്പല്‍ ബോണിഫെസിയ വിന്‍സെന്റ് അദ്ധ്യക്ഷത വഹിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജോന ഫ്രാന്‍സിസ് സ്വാഗതവും ശ്രേയ ഗിരീഷ് നന്ദിയും രേഖപ്പെടുത്തി.