തിരുവനന്തപുരം .താനൂര്‍ കസ്റ്റഡിമരണത്തില്‍ മലപ്പുറം എസ്.പിയെ സസ്‌പെന്റ് ചെയ്യണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട പൊലീസാണ് കേരളത്തിലേതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കേസ് സിബിഐക്ക് വിട്ടെന്നും മലപ്പുറം എസ്.പിക്കെതിരായ ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
താനൂരിലെ താമിര്‍ ജിഫ്രിയുടെ കൊലപാതകം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.ഷംസുദ്ദീനാണ് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മലപ്പുറം എസ്.പിയുടെ നേതൃത്വത്തില്‍ തയാറാക്കിയ തിരക്കഥയാണ് താമിര്‍ ജിഫ്രിയുടെ മരണത്തില്‍ കലാശിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
എസ് പിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘമാണ് ഇത് ചെയ്യുന്നത്,ക്രൂരതകള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നത് എസ്പിയാണ്. ക്രൂരമായ കൊലപാതകത്തില്‍ കൊല്ലപ്പെട്ടവനോട് സഹാനൂഭൂതി ഉണ്ടെങ്കില്‍ എസ് പിക്കെതിരെ നടപടി എടുക്കണം ഷംസുദ്ദീന്‍ പറഞ്ഞു
എസ്പിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും താനൂരിലേത് ഒറ്റപ്പെട്ട സംഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ് പിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും..സിബിഐ പരിശോധിക്കേണ്ടത് അവരും പരിശോധിക്കും.ഉചിതമായ നിലപാട് എടുക്കും..മുഖ്യമന്ത്രി പറഞ്ഞു
ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണാന്‍ കൗണ്ടിംഗ് മെഷീന്‍ വാങ്ങണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരിഹാസം. ഒരാള്‍ മരിച്ച് കഴിഞ്ഞ് അയാള്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ടു,
എസ് പിയുടെ നേതൃത്വത്തിലുള്ളത് കില്ലിംങ് സ്‌ക്വാഡ് ആണ്
അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി