വാഹനങ്ങൾ തീപിടിച്ചാൽ ഇങ്ങനെ ചെയ്യണം

Advertisement

മുമ്പില്ലാത്തവിധം വാഹനങ്ങള്‍ തീപിടിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. അതില്‍നിന്നുതന്നെ അടുത്തകാലത്തെ ഏതെങ്കിലും മനുഷ്യസൃഷ്ടമായ പ്രശ്നമാണ് കാരണം എന്ന് മനസിലാക്കാവുന്നതാണ്. അഡീഷണൽ ഫിറ്റിംങ് ആണ് ഏറെയും വില്ലന്‍, വിലകുറഞ്ഞ വയറുകളാണ് പലരും ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ കത്തുന്നതിന് കാരണമാകാം. കാറിലെ സ്പ്രേകള്‍, സുഗന്ധ സാമഗ്രികള്‍, സാനിറ്റൈസര്‍, മദ്യം എന്നിവ വില്ലനാകും.

കാര്‍ കത്തിയതായി തോന്നിയാല്‍ എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്. നില്‍ക്കുംമുമ്പ് സീറ്റ് ബെല്‍റ്റ് വിടുവിക്കണം. അതേ സമയം തന്നെ പുറത്ത് കടക്കാന്‍ ശ്രമിക്കണം. എന്‍ജിന്‍ നിര്‍ത്തേണ്ട് ആവശ്യമാണ്. ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയും മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തിൽ വശങ്ങളിലെ ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം,സീറ്റ് ബെൽറ്റിന്റെ ബക്കിളും (buckle), സീറ്റിന്റെ ഹെഡ് റെസ്റ്റും ഇതിനായി ഉപയോഗിക്കാം . ചുറ്റികയോ വീൽ സ്പാനറോ വാഹനത്തിനകത്ത് ഗ്ലൗ ബോക്സിനകത്തോ കയ്യെത്താവുന്ന രീതിയിലോ സൂക്ഷിക്കുന്നത് ശീലമാക്കുക. ഈ തരത്തിൽ വിൻഡ് ഷീൽഡ് ഗ്ലാസ് പൊട്ടിക്കാൻ സാധിച്ചില്ലെങ്കിൽ സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിലെ ഗ്ലാസ് ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കാവുന്നതാണ്.

വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. തീപരിധിവിട്ടാല്‍ പിന്നെ അകലേക്കുമാറുന്നതാണ് ഉചിതം. ഇന്ധനടാങ്ക് പൊട്ടല്‍ ടയര്‍ പൊട്ടല്‍ എന്നിവ മാരകമാണ്.

തീകെടുത്താനുതകുന്ന ചെറിയ ഉപകരണം വാങ്ങാന്‍ കിട്ടും. ഇവ ചില വാഹനങ്ങളിൽ നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ട്, എന്നാൽ എല്ലാ പാസഞ്ചർ വാഹനങ്ങളിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് അത്യാവശ്യഘട്ടങ്ങളിൽ വളരെ ഉപകാരപ്രദമാണ്.

ഫയർ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കുടുതൽ അപകടത്തിന് ഇത് ഇടയാക്കും.

Advertisement