പ്രാദേശിക തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങി

Advertisement

മലപ്പുറം. ചുങ്കത്തറ 14 വാർഡായ കളക്കുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.പി. മൈമൂന വിജയിച്ചു, എൽ.ഡി.എഫിലെ റസീന നജീമിനെയാണ് പരാജയപ്പെടുത്തിയത്.
ചുങ്കത്തറ കളക്കുന്ന് വാർഡ് യു.ഡി എഫ് നിലനിറുത്തിയതോടെ 20 അംഗ ഭരണസമിതിയിൽ ഇരുപക്ഷത്തിനും 10 വാർഡുകൾ വീതമായി, നിലവിലെ എൽ.ഡി.എഫ് ഭരണത്തെ തെരഞ്ഞെടുപ്പ് ഫലം ബാധിക്കില്ലെങ്കിലും, യു.ഡി.എഫിന് രാഷ്ട്രീയമായി നേട്ടമായി.

ബിജെപി പിന്തുണയില്‍ ലഭിച്ച പ്രസിഡന്റ് പദം എല്‍ഡിഎഫ് രാജിവെച്ച പാലക്കാട് പിരായിരി പഞ്ചായത്തില്‍ പുതിയ അധ്യക്ഷയെ ഇന്ന് തിരഞ്ഞെടുക്കും.ജനതാഗദള്‍ അംഗമായ സുഹറ ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും മുസ്ലീം ലീഗിലെ ഷെറീനാ ബഷീര്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് വിജയം നേടിയത്.21 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന്റെ എട്ട് വോട്ടും ബിജെപിയുടെ മൂന്ന് വോട്ടും നേടിയാണ് സുഹറാ ബഷീര്‍ വിജയിച്ചത്.യുഡിഎഫ് പത്ത് വോട്ട് നേടി പരാജയപ്പെടുകയായിരുന്നു.

കൊല്ലം തെന്മല ഒറ്റക്കൽ വാർഡിലെ ഉപതെഞ്ഞെടുപ്പിൽ LDF ന് ജയം. അനുപമ എസ് വിജയിച്ചു. യുഡിഫിൽ നിന്ന് സീറ്റ്‌ പിടിച്ചെടുക്കുക ആയിരുന്നു.

ഭരണത്തിൽ മാറ്റം ഉണ്ടാവില്ല. 16 അംഗ പഞ്ചായത്തിൽ 2 സ്വതന്ത്രർ ഉൾപ്പടെ 9 അംഗങ്ങൾ യുഡിഫ് നെ പിന്തുണക്കുന്നു.

ആദിച്ചനല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതിരത്തെടുപ്പ്. സി പി എം സിറ്റിംഗ് സീറ്റ് ബി ജെ പി പിടിച്ചെടുത്തു

ബി ജെ പി യുടെ എ എസ് രഞ്ജിത്ത് ആണ് വിജയിച്ചത്.

Advertisement